Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 2

Kasaragod

2,855 സ്ഥാ​നാ​ര്‍​ഥി​ക​ൾ; വി​ധി​യെ​ഴു​താ​ൻ 11,12,190 വോ​ട്ട​ര്‍​മാ​ര്‍

കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ 38 ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളും മൂ​ന്ന് ന​ഗ​ര​സ​ഭ​ക​ളും ആ​റ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളും ജി​ല്ലാ പ​ഞ്ചാ​യ​ത്തും ഉ​ൾ​പ്പെ​ടെ ആ​കെ 48 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് 2855 സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ഇ​തി​ൽ 1382 പേ​ർ പു​രു​ഷ​ന്മാ​രും 1473 പേ​ർ സ്ത്രീ​ക​ളു​മാ​ണ്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് 62 സ്ഥാ​നാ​ര്‍​ഥി​ക​ളും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് 293 സ്ഥാ​നാ​ര്‍​ഥി​ക​ളും ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് 2167 സ്ഥാ​നാ​ര്‍​ഥി​ക​ളും ന​ഗ​ര​സ​ഭ​ക​ളി​ലേ​ക്ക് 333 സ്ഥാ​നാ​ര്‍​ഥി​ക​ളു​മാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്.

ഇ​വ​രു​ടെ വി​ധി​യെ​ഴു​താ​ൻ ആ​കെ 11,12,190 വോ​ട്ട​ര്‍​മാ​രാ​ണ് ഉ​ള്ള​ത്. ഇ​തി​ല്‍ 5,24,022 പു​രു​ഷ​ന്മാ​രും 5,88,156 വ​നി​ത​ക​ളും 12 ട്രാ​ന്‍​സ്‌​ജെ​ന്‍​ഡേ​ഴ്‌​സും ഉ​ൾ​പ്പെ​ടു​ന്നു. 129 പ്ര​വാ​സി വോ​ട്ട​ര്‍​മാ​ര്‍​ക്കും ജി​ല്ല​യി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ അ​വ​കാ​ശം ല​ഭി​ച്ചി​ട്ടു​ണ്ട്.

രാ​വി​ലെ ഏ​ഴു മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള സ​മ​യം. വൈ​കു​ന്നേ​രം ആ​റി​ന് ക്യൂ​വി​ല്‍ നി​ല്‍​ക്കു​ന്ന മു​ഴു​വ​ന്‍ വോ​ട്ട​ര്‍​മാ​ര്‍​ക്കും ടോ​ക്ക​ണ്‍ ന​ല്‍​കി വോ​ട്ട് ചെ​യ്യാ​ന്‍ അ​വ​സ​രം ന​ല്‍​കും.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ആ​കെ 725 വാ​ര്‍​ഡു​ക​ളി​ലേ​ക്കാ​യി 1242 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണ് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ന​ഗ​ര​സ​ഭ​ക​ളി​ല്‍ 120 വാ​ര്‍​ഡു​ക​ളി​ലേ​ക്കാ​യി 128 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ജി​ല്ല​യി​ലാ​കെ 119 പ്ര​ശ്‌​ന​ബാ​ധ്യ​ത ബൂ​ത്തു​ക​ളാ​ണ് നി​ര്‍​ണ​യി​ച്ചി​ട്ടു​ള്ള​ത്. ഈ ​ബൂ​ത്തു​ക​ളി​ല്‍ കെ​ല്‍​ട്രോ​ണി​ന്‍റെ സാ​ങ്കേ​തി​ക സ​ഹാ​യ​ത്തോ​ടെ വെ​ബ് കാ​സ്റ്റിം​ഗി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ത് നി​രീ​ക്ഷി​ക്കാൻ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ല്‍ ജി​ല്ലാ​ത​ല മോ​ണി​റ്റ​റിം​ഗ് സെ​ന്‍റ​ര്‍ പ്ര​വ​ര്‍​ത്തി​ക്കും.

Latest News

Corehub Up